മുംബൈ ക്രൈം ഓഫീസറാണെന്ന് ആൾമാറാട്ടം നടത്തി 3.75 ലക്ഷം തട്ടിയെടുത്തു.

Kannadiparamba online news

വളപട്ടണം: ഫോണിൽ വിളിച്ച് ഫെഡക്സ് ഏജൻ്റാണെന്ന് വിശേഷിപ്പിച്ച് നിയമ വിരുദ്ധമായി സാധനങ്ങൾ കയറ്റി അയച്ചതിന് മുംബൈ സൈബർ ക്രൈമുമായി ബന്ധപ്പെടണമെന്ന് അറിയിച്ച് പണം തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ തട്ടിപ്പു സംഘത്തിനെതിരെ വളപട്ടണം പോലീസ് കേസെടുത്തു. അലവിൽ പുതിയ പറമ്പയിലെ ടി. ശ്രീവിഷ്ണു (24) വിൻ്റെ പരാതിയിലാണ് വളപട്ടണംപോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 10 ന് ഉച്ചക്ക് 1.30 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം.മുംബൈ സൈബർ ക്രൈം ഉദ്യോഗസ്ഥനാണെന്ന് ആൾമാറാട്ടം നടത്തിയ പ്രതി സ്കൈപ് വഴി വിളിച്ചാണ് പരാതിക്കാരനെ കുടുക്കിയത്. വെരിഫൈ ചെയ്യുന്നതിന് പണം അയച്ചുകൊടുക്കണമെന്നും വെരിഫൈ ചെയ്ത ശേഷം പണം തിരികെ അയച്ചു തരാമെന്നും വിശ്വസിപ്പിച്ച് പരാതിക്കാരൻ്റെ അക്കൗണ്ടിൽ നിന്നും രണ്ടു അക്കൗണ്ടുകളിലേക്കായി 3.75 ലക്ഷം രൂപ അയച്ചുകൊടുത്ത ശേഷം തിരികെ തരാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!