റെയിൽവേ ജീവനക്കാരൻ്റെ വീട്ടിൽ മോഷണം 30 ഗ്രാം സ്വർണ്ണം കവർന്നു

Kannadiparamba online news

പഴയങ്ങാടി : റെയിൽവേ ജീവനക്കാരൻ്റെ ക്വാട്ടേർസിൽ മോഷണം.30 ഗ്രാം സ്വർണ്ണാഭരണങ്ങൾ കവർന്നു.
റെയിൽവേസ്റ്റേഷൻ മാടായി കോളജ് റോഡിൽ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപം ക്വാർട്ടേസിൽ താമസിക്കുന്നപഴയങ്ങാടി റെയിൽവെ സ്റ്റേഷനിലെ കീമാൻ പ്രധാൻ ഭാസ്കിയുടെ താമസസ്ഥലത്താണ് മോഷണം നടന്നത് .മുൻവശത്തെ വാതിൽ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാവ്
കിടപ്പ് മുറിയിലെ ചെറിയ അലമാരയിൽ സൂക്ഷിച്ചിരുന്ന 30 ഗ്രാം സ്വർണ്ണം കവർന്നു.
മുറിയിലെ സാധന സാമഗ്രികൾ വാരി വലിച്ചിട്ട നിലയിലാണ്. മാല, കമ്മൽ, വളകൾ തുടങ്ങിയ ആഭരണ ങ്ങളാണ് മോഷണം പോയത് .   സ്കൂളിലെ ഓണാഘോഷ പരിപാടി യിൽപങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത്
വീട്ടുകാരുടെ ശ്രദ്ധയിൽ പ്പെട്ടത്. തുർന്ന് പഴയങ്ങാടി പോലീസിൽ വിവര മറിയിക്കുകയായിരുന്നു. ഇൻസ്പെക്ടർ എൻ.കെ.സത്യനാഥൻ്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!