കണ്ണൂർ: പള്ളിയിൽ വെച്ച് വാക്തർക്കത്തിനിടെ യുവാവിനെ ആക്രമിച്ച് സാരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. എട്ടു പേർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്.
കണ്ണൂർ അഞ്ചു കണ്ടിയിലെ അബ്ദുൾ റഹ്മാൻ്റെ മകൻ സി.ജദീർ മുഹമ്മദിനെ (32)യാണ് ആക്രമിച്ചത്.പരാതിയിൽ നരഹത്യാശ്രമത്തിന് കേസെടുത്ത് സിറ്റി പോലീസ് പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം 4.15 മണിയോടെ കണ്ണൂർ സിറ്റി സലഹി പളളിയിൽ വെച്ചായിരുന്നു സംഭവം. പളളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭാര്യ പിതാവുമായുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ ബന്ധുക്കളും മറ്റുമായ ഫൈസൽ, ഷിബിൽ, ഷെഹിം, ഷിയാസ്,ദുൾകി ഫാൻ, ഫവാസ് ,ജസാറി, നിസാർ തങ്ങൾ എന്നിവരാണ് ആക്രമിച്ചത്. മർദ്ദിക്കുകയും ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് അപായപ്പെടുത്താനും ശ്രമിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

