അഹ് ലുബൈത്തിനെ അനാദരിക്കരുത്: സയ്യിദ് അസ്ലം തങ്ങൾഅൽ മഷ്ഹൂർ

Kannadiparamba online news

കണ്ണാടിപ്പറമ്പ് :പരിശുദ്ധ പ്രവാചകൻ മുഹമ്മദ് നബി (സ്വ)യെയും അവരുടെ സന്താന പരമ്പരയെയും ആദരവോടെ കാണണമെന്നും അർഹിക്കുന്ന ബഹുമാനം അവർക്ക് നൽകണമെന്നും അസ്ലം തങ്ങൾ.സാദാത്തുമാരും പണ്ഡിതരും കാണിക്കുന്ന ഐക്യത്തിന്റെ സൽപന്ഥാവിൽ അടിയുറച്ചു നിൽക്കണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു . ദാറുൽ ഹസനാത്ത് സംഘടിപ്പിച്ച മൗലിദ് മീറ്റും സ്മൃതി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുറഹ്മാൻ കല്ലായി അധ്യക്ഷനായി.ജനറൽ സെക്രട്ടറി കെഎൻ മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്ല സലീം വാഫി മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ ഹാജി മാങ്കടവ്, സക്കരിയ മാണിയൂർ, പി പി ജമാൽ, സലാം ഹാജി മൗവഞ്ചേരി, എൻ.സി മുഹമ്മദ് ഹാജി, മൊയ്തീൻ ഹാജി അഞ്ചരക്കണ്ടി, ഇസ്മായിൽ ഹാജി കടവത്തൂർ, അഷ്റഫ് ഹാജി പാലത്തായി, ഉമ്മർ എം കെ കാട്ടാമ്പള്ളി,അബ്ദുല്ല ബനിയാസ്, ആലിക്കുട്ടി ഹാജി,സി.പി മായിൻ മാസ്റ്റർ, ഖാലിദ് ഹാജി, എം.വി ഹുസൈൻ, എ.ടി മുസ്തഫ ഹാജി, വി.എ മുഹമ്മദ് കുഞ്ഞി,നൗഫൽ ഹസനവി, ശാദുലി അസ്അദി, അബ്ദുറഹ്മാൻ വേങ്ങാടൻ സംബന്ധിച്ചു.കെ.പി അബൂബക്കർ ഹാജി സ്വാഗതവും ഡോ. താജുദ്ദീൻ വാഫി നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!