നബിദിന റാലി നാളെ

Kannadiparamba online news

കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന്റെ നേതൃത്വത്തിൽ നാളെ വൈകുന്നേരം 4:00 മണിക്ക് നബിദിന സന്ദേശ റാലി നടക്കുന്നു.പരിശുദ്ധ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നബിദിന റാലിയിൽ ദാറുൽ ഹസനാത്ത് മാനേജിങ് കമ്മിറ്റി ഭാരവാഹികളും അധ്യാപകരും വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും സമീപവാസികളും അണിനിരക്കും.വൈവിധ്യമാർന്ന ,മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന റാലി ഹസനാത്ത് നഗറിൽ നിന്നും ആരംഭിച്ച് നിടുവാട്ട് ,ആറാം പീടിക തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് കണ്ണാടി പറമ്പ് തെരുവത്ത് സമാപിക്കും. റാലി വിജയിപ്പിക്കുന്നതിനും വീക്ഷിക്കുന്നതിനും എല്ലാ സ്നേഹജനങ്ങളും ഉണ്ടാവണമെന്ന് നബിദിന കമ്മിറ്റി അഭ്യർത്ഥിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!