വളപട്ടണം : രാജ്യത്തെ ഏറ്റവും മികച്ച സേനയെന്ന ഖ്യാതിയുണ്ടായിരുന്ന കേരള പോലീസിനെ പിണറായി വിജയന്റെ ആജ്ഞാവർത്തികളായ കുശിനിക്കാരാക്കി മാറ്റിയതിന്റെ ഗതികേടാണ് കേരളം അനുഭവിക്കുന്നതെന്ന് യൂത്ത് ലീഗ് അഴീക്കോട് മണ്ഡലം കമ്മിറ്റി.ക്രിമിനൽ പോലീസും മാഫിയ സർക്കാറിനെതിരെ വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് മുസ്ലിം യുത്ത് ലീഗ് അഴീക്കോട്സ് മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ച് യൂത്ത് ലീഗ് ജില്ല സെക്രട്ടറി കെ കെ ഷിനാജ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് അഴീക്കോട് മണ്ഡലം ജനസെക്രട്ടറി സി പി റഷീദ് , യൂത്ത് ലീഗ് മണ്ഡലം ജന സെക്രട്ടറി അഷ്ക്കർ കണ്ണാടിപ്പറമ്പ് ,സിദ്ദിഖ് പുന്നക്കൽ, വാസിൽ ചാലാട്, ഹാരിസ് പൂതപ്പാറ, മുഹമ്മദ് കുഞ്ഞി ഹാജി, പ്രസംഗിച്ചു. വി കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. അജമൽ മാങ്കടവ്മിദ്ലാജ് എ എൻ, അസ്നാഫ് കാട്ടാമ്പള്ളി, മിസ്ബാഹ് പുലുപ്പി,സവാദ് ടിഎം, നസീർ അത്താഴാക്കുന്നു, അഷ്ക്കർ എംപി , കെ പി റാഷിദ്, ഫവാസ് വളപട്ടണം, സൽമാൻ പുഴാതി, അജ്നാസ് പാറപ്പുറം നേതൃത്വം നല്കി.
രാജ്യത്തെ ഏറ്റവും മികച്ച സേനയെ പിണറായി വിജയൻ കുശിനിക്കാരാക്കി മാറ്റി: യൂത്ത് ലീഗ്
