ബേക്കറി ഉടമയെ മുഖംമൂടിസംഘം ആക്രമിച്ച് 9 ലക്ഷം കവർന്നു

Kannadiparamba online news

ചക്കരക്കൽ. ബേക്കറി ഉടമയെ അഞ്ചംഗമുഖംമൂടിസംഘം കാറിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ഒമ്പത് ലക്ഷം കവർന്നു. ബാംഗ്ലൂരിൽ ബേക്കറി സ്ഥാപനം നടത്തുന്ന ചക്കരക്കൽ ഇരിവേരി സ്വദേശി ബിസ്മില്ല മൻസിലിൽ മുഹമ്മദ് റഫീഖിനെ (47)യാണ് ആക്രമിച്ച് 9 ലക്ഷം തട്ടിയെടുത്ത ശേഷം ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ഇരിവേരി കമാൽ പീടികക്ക് സമീപമാണ് സംഭവം.ബാംഗ്ലൂരിൽ നിന്നും ബസിൽ നാട്ടിലെത്തിയ റഫീഖിനെ മുഖം മൂടി ധരിച്ച അഞ്ചംഗ സംഘം കത്തികാണിച്ച് കാറിൽ തട്ടികൊണ്ടു പോയി ആക്രമിച്ച ശേഷംപണം തട്ടിയെടുത്ത് കാപ്പാട്ടെ വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.പരിക്കേറ്റ ഇയാൾ മറ്റൊരു ഫോണിൽ വിളിച്ച് സുഹൃത്തുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയവർ കണ്ണൂർ എ.കെ.ജി.ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!