കണ്ണൂർ.പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിന് വിധേയമാക്കിയ നാല് പ്ലസ്ടു വിദ്യാർത്ഥികൾക്കെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. താവക്കര സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയുടെ പരാതിയിലാണ് എം ടി എം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ നാലു പേർക്കെതിരെ കേസെടുത്തത്.തിങ്കളാഴ്ച വൈകുന്നേരം 4.20 മണിക്കാണ് പരാതിക്കാസ് പദമായ സംഭവം. പ്ലസ് വൺ ക്ലാസിൽ വെച്ച് പരാതിക്കാരനെ ടൈറ്റ് പാൻ്റ്സ് ഇട്ട് വരാൻ പറഞ്ഞത് അനുസരിക്കാത്ത വിരോധത്തിൽ പ്രതികൾകവിളിൽ അടിച്ചു പരിക്കേൽപ്പിച്ചും തലക്കിടിച്ചും റാഗിങ്ങിന് വിധേയമാക്കി എന്ന പരാതിയിലാണ് കേസ്.
റാഗിങ്ങ്: നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്
