വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയതെരു മേഖലാ പ്രസിഡണ്ട് സി കുഞ്ഞഹമ്മദ് ഹാജിക്ക് കണ്ണാടിപ്പറമ്പില്‍ സ്വീകരണം ഞായറാഴ്ച

Kannadiparamba online news

പുതിയതെരു: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയതെരു മേഖലാ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട സി കുഞ്ഞഹമ്മദ് ഹാജിക്ക് കണ്ണാടിപ്പറമ്പില്‍ സ്വീകരണം നല്‍കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ണാടിപ്പറമ്പ് വ്യാപാര ഭവനില്‍ നടക്കും. പുതിയതെരു മേഖലാ കൗണ്‍സില്‍ യോഗവും വാര്‍ഷിക ജനറല്‍ ബോഡിയോഗവുമാണ് 2024-26 വര്‍ഷത്തെ മേഖല രക്ഷാധികാരിയായി ടി.പി ഗോപിനാഥിനെയും മേഖല പ്രസിഡന്റായി സി കുഞ്ഞഹമ്മദ് ഹാജി കണ്ണാടി പറമ്പിനെയും മേഖല ജനറല്‍ സെക്രട്ടറിയായി സി. വി ജാഫര്‍ സാദിക്കിനെയും, ട്രഷററായി പി സതീഷന്‍ ആഴിക്കലിനെയും, വര്‍ക്കിംഗ് പ്രസിഡന്റയി പി എം മനാഫ് പുതിയതെരുവിനെയും തിരഞ്ഞെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!