വളപട്ടണം: ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വിവരാവകാശത്തിന് അപേക്ഷ നൽകിയ വിരോധത്തിൽ വീട്ടു മുറ്റത്ത് അതിക്രമിച്ച് കയറി മർദ്ദിച്ചുവെന്ന പരാതിയിൽ വളപട്ടണം പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനും മറ്റു രണ്ടു പേർക്കുമെതിരെ പരാതിയിൽ കേസ്.വളപട്ടണം ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് സമീപം താമസിക്കുന്ന പി.വി.മുഹമ്മദാലി (54)യുടെ പരാതിയിലാണ് ഓട്ടോ ഡ്രൈവർ കരീം, വളപട്ടണം പഞ്ചായത്ത് വൈസ് പ്രസിഡണ്ട്ജംഷീറ, വ്യാപാരി എ.ടി.ഷമീൻ എന്നിവർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.ഇന്നലെ രാത്രി 7.30 മണിക്കാണ് പരാതിക്കാസ് പദമായ സംഭവം. പഞ്ചായത്തിൽ വിവരാവകാശം ചോദിച്ച വിരോധത്തിൽ പരാതിക്കാരൻ്റെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയ പ്രതികൾ തടഞ്ഞു നിർത്തി മരവടി കൊണ്ടും വാതിലിൻ്റെ ഓടാംബൽ കൊണ്ടും കൈ കൊണ്ടും അടിക്കുകയും ഒന്നാം പ്രതി കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്.
വളപട്ടണത്ത് വിവരാവകാശം ചോദിച്ചതിന് വീട്ടിൽ കയറി അക്രമം ; മൂന്ന് പേർക്കെതിരെ കേസ്
