കണ്ണൂർ:?വിദ്യാർത്ഥികളിൽ കാലത്തിനനുസരിച്ചുള്ള നൈപുണികൾ വളർത്തിക്കൊണ്ടുവരേണ്ടതുണ്ടെന്നും അതിനായി സ്കൂളുകൾ ശാക്തീകരിക്കേണ്ടതുണ്ടെന്നും കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അഭിപ്രായപ്പെട്ടു. കേരള റെക്കഗ്നെസ്ഡ് സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി സ്കൂൾ പ്രിൻസിപ്പൽമാർക്കും മാനേജ്മെൻറ് പ്രതിനിധികൾക്കും വേണ്ടി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ എൻ മുസ്ഥഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി മുജീബ് പൂളക്കൽ മുഖ്യപ്രഭാഷണം നടത്തി. മാനേജ്മെൻ്റ് സ്ട്രാറ്റജിസ്റ്റ് സുബാഷ് അമ്പാടി ക്ലാസ്സ് എടുത്തു. പ്രോഗ്രാം ചെയർമാൻ സിസ്റ്റർ ആൻസി ടോം, കൺവീനർ വിജയൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി എ കെ അബ്ദുൻ ബാഖി സ്വാഗതവും വർക്കിംഗ് സെക്രട്ടറി ഡോക്ടർ താജുദ്ദീൻ വാഫി നന്ദിയും പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

