കണ്ണൂരിൽ നിപ ലക്ഷണത്തോടെ രണ്ട് പേർ ചികിത്സയിൽ. നിപ സ്ഥിരീകരിച്ചിട്ടില്ല. ആശങ്ക വേണ്ടെന്ന് കെ. കെ. ശൈലജ

Kannadiparamba online news

കണ്ണൂർ: കണ്ണൂരിൽ രണ്ട് പേർ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ. പരിയാരം മെഡിക്കൽ കോളജിലാണ് രണ്ട് പേർ ചികിത്സയിലുള്ളത്. ഇവരുടെ സാമ്പിളുകൾ പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിലേക്ക് അയക്കും. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാവു. 

മട്ടന്നൂർ സ്വദേശികളായ അച്ഛനും മകനുമാണ് നിപ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ തുടരുന്നത്. നേരത്തെ കഴിഞ്ഞ മാസം മലപ്പുറത്ത് 14കാരന് നിപ സ്ഥിരീകരിക്കുകയും ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ നിപ മുക്തമായി പ്രഖ്യാപിച്ചത്. 

രോഗ ലക്ഷണങ്ങളിൽ ആശങ്ക വേണ്ട

മാലൂർ പഞ്ചായത്ത് പരിധിയിൽ രണ്ടുപേർക്ക് നിപ ലക്ഷണങ്ങൾ കണ്ടെത്തിയതിൽ ആശങ്ക വേണ്ടെന്ന് കെ. കെ. ശൈലജ എംഎൽഎ ഏത് തരത്തിലുള്ള വൈറസ് ബാധയുള്ളവർക്കും ഏകദേശം ഓരേ ലക്ഷണങ്ങളാണ് നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്ക് ഗുരുതര രോഗലക്ഷണങ്ങളില്ല സ്രവ സാമ്പിളുകൾ കോഴിക്കോട്ടേക്ക് പരിശോധനയ്ക്ക് അയക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എംഎൽഎ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!