കണ്ണാടിപ്പറമ്പ് പാർത്ഥസാരഥി ബാലഗോകുലം ഗോപൂജ നടത്തി

Kannadiparamba online news


കണ്ണാടിപ്പറമ്പ് :പാർത്ഥസാരഥി ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ശ്രീകൃഷണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കണ്ണാടിപ്പറമ്പ് മുത്തപ്പൻ ക്ഷേത്ര സന്നിധിയിൽ വെച്ച് ഗോപൂജ നടത്തി. കെ. ജനാർദ്ദനൻ നേതൃത്വം നൽകി. പി.സി.ദിനേശൻ, അജിത്ത് കോട്ടത്ത്, രജിലേഷ് സി , റിജു. എ, കെ.സതീശൻ, കെ.ഹരിദാസ്, സന്തോഷ്. പി എന്നിവർ പങ്കെടുത്തു. ക്ഷീര കർഷകൻ അനീഷിനെ ആദരിച്ചു.
ശ്രീ നാരായണ ജയന്തി ദിനത്തിൽ ചൊവ്വാഴ്ച ചിത്രരചന, ക്വിസ് ( മഹാഭാരതം) മത്സരങ്ങൾ രാവിലെ 10 മുതൽ ശിവശക്തി കോംപ്ലക്സ് ഹാളിൽ വെച്ച് നടക്കും. എൽ.പി (പെൻസിൽ ), യു .പി (ക്രയോൺ), ഹൈസ്കൂൾ (വാട്ടർ കളർ) എന്ന രീതിയിൽ കൃഷ്ണലീലയെ ആസ്പദമാക്കിയാണ് ചിത്രരചന. പങ്കെടുക്കുന്ന കുട്ടികൾ അന്നേ ദിവസം രാവിലെ 9.45 നു മുമ്പ് രജിസ്ട്രേഷൻ നടത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9544088243,9747289439 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!