
കാഞ്ഞിരോട്:
കുടുക്കി മൊട്ടയിലെ
ആർ.സി.എം വണ്ടർവേൾഡ് എന്ന സ്ഥാപനത്തിനാണ്
ഉച്ചക്ക് 11-30 ഓടെ തീപിടിത്തമുണ്ടായത്.
ചക്കരക്കൽ പോലീസും
കണ്ണൂരിൽ നിന്നും ഫയർ ഫോഴ്സും എത്തി തീയണച്ചു.
കത്തിച്ചു വെച്ച ചന്ദനത്തിരിയിൽ നിന്നാണ് തി പടർന്നതെനാണ് അനുമാനം.
കാര്യമായ നാശനഷ്ടമില്ല.
കടയിൽ നിന്ന പുക ഉയരുന്നത് കണ്ട് നാട്ടുകാർ ഉടമയെ വിവരം അറിയിക്കുകയായിരുന്നു.
കൂടുതൽ നാശനഷ്ടം സംഭവിച്ചിട്ടില്ല. ഇരുപത്തയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു
ആർ സി എം ഉൽപ്പന്നങ്ങളായ ഫുഡ് പ്രൊഡക്ടും മറ്റുമാണ് കടയിലുണ്ടായിരുന്നത്.
ലീഡിംങ്ങ് ഫയർ ഓഫീസർ ആർ. പ്രസേന്ദ്രൻ, അസി : സ്റ്റേഷൻ ഓഫീസർ ഹരിനാരായണൻ, ഫയർ വുമൺ ജോസ്ന, ഫയർമാൻമാരായ എം. അനിഷ് , ജി.എസ്. അനൂപ്,
പോലീസ് ഓഫീസർമാരായ Si ബിജു മോൻ, Asi സുമേഷ് തുടങ്ങിയവരും തീരുണക്കുന്നതിന് നേതൃത്വം നൽകി.