കാലവർഷം,ശക്തി പ്രാപിക്കുന്നു. ദുരന്തങ്ങൾ കൂടുന്നു.

Kannadiparamba online news

Kannadiparamba online Special Report

കണ്ണൂർ :- കേരളത്തിൽ കാലവർഷം ശക്തി പ്രാപിക്കുന്നു. വടക്കൻ കേരളത്തിൽ ഇന്നലെ ഉച്ചയോടെ തകർത്ത് ചെയ്യുന്ന മഴയിൽ കോടികളൂടെ നഷ്ടങ്ങൾ. വയനാടിലെ ഉരുൾപൊട്ടലിലും, കനത്ത കാറ്റിലും നിരവധി പേർക്ക് ജീവഹാനി സംഭവിച്ചിരിക്കുന്നു. നാൽപ്പതിലധികം മൃതദേഹങ്ങൾ ഇതിനകം ലഭിച്ചു. നിരവധി പേർ മണ്ണിലടിയിലാണ്. പല മേഖലകളിലെയും രക്ഷാപ്രവർത്തകൾ ജീവൻ മറന്ന് പ്രവർത്തിക്കുകയാണ്. ആറുപേരുടെ മൃതദേഹം മലപ്പുറം ജില്ലയിൽ നിന്നും കണ്ടെത്തി. മുൻപ് കേരളം കണ്ട പ്രളയത്തിന് സമാന രീതിയിലാണ് പ്രകൃതിയുടെ കലി തുള്ളൽ.
താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. പലരും ബന്ധുവീടുകളിൽ അഭയം പ്രാപിച്ചപ്പോൾ, ചിലർ ദുരിതാശ്വാസ കേമ്പുകളിലാണ്. സാമൂഹ്യ, രാഷ്ട്രീയ സംഘടനകളെല്ലാം രക്ഷാപ്രവർത്തനത്തിന്ന് മുന്നിട്ടിറങ്ങുന്നതായി അറിയാൻ കഴിയുന്നുണ്ട്.
………….
കണ്ണൂർ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിന്നടിയിലാണ്. പലരും വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മാറി താമസിച്ചതായും, ദുരിതാശ്വാസ ക്യാമ്പുകളിലുമായി കഴിയുന്നു.
മഴയുടെ കൂടെ ഉണ്ടാകുന്ന ശക്തമായ കാറ്റിൽ ജില്ലയിലെ വൈദ്യുതി ബന്ധം തകരാറിലാണ്.
നിരവധി വീടുകൾക്ക് മുകളിൽ മരം വീണ് അപകടങ്ങൾ സംഭവിച്ചിറ്റുണ്ട്. കൽമതിലുകൾ, മൺകൂനകൾ തകർന്ന് അപകടം സംഭവിച്ച വാർത്തകളാണ് കൂടി വരുന്നത്. പല ഭാഗങ്ങളിലും വാഹന ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. ഇതിനിടയിൽ പകർച്ചവ്യാധിയും, പനിയും ജനങ്ങളിൽ ഭീതി പടർത്തുകയാണ്.
ജലാശയങ്ങളും, പുഴകളും , തോടുകളും നിറഞ്ഞ് കവിഞ്ഞിരുക്കുകയാണ്. പല ജലസംഭരിണികളുടെ ഷട്ടറും തുറന്നതോട് കൂടി സമീപ പ്രദേശങ്ങളിലെ പുഴകളുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും സർക്കാറിൻ്റെ മുന്നറിയിപ്പുമുണ്ട്.
…………
കക്കാട് പുഴയിൽ ക്രമാതീതമായി ജല നിരപ്പ് ഉയർന്നതോട് കൂടി പള്ളിപ്രം കക്കാട് റോഡ് വെള്ളത്തിനടിയിലായി. മാതാഅമൃതാനന്ദമയി സ്ക്കുൾ , വി.പി.എം സ്ക്കുൾ , ഭാരതീയ വിദ്യാഭവൻ, കൗസർ സ്ക്കുൾ എന്നി സ്ഥാപനങ്ങളുടെ ചുറ്റും വെള്ളക്കെട്ടുകളാൽ മൂടപ്പെട്ടു.
അരും ഭാഗം, ശാദുലി പ്പള്ളി, പുല്ലൂപ്പി,ഇടച്ചേരി, കല്ല് കെട്ട് ചിറ, ചെക്കിച്ചിറ, വാരം റോഡ്, പടന്നപ്പാലം, പള്ളിയാംമൂല, ഇട പറമ്പ്
വയൽ എന്നിവടങ്ങളിലെ വീടുകളിൽ വെള്ളം കയറുകയും, പലരെയും മാറ്റി താമസിപ്പിക്കുകയും ചെയ്തിറ്റുണ്ട്.
……..
കണ്ണാടിപറമ്പ , സ്റ്റെപ്പ് റോഡ്, നാറാത്ത്, പാമ്പു രുത്തി, വളപട്ടണം , അഴീക്കോട് എന്നിവിടങ്ങളിലെല്ലാം റോഡിലെ വെള്ളക്കെട്ട് കാരണം വാഹനങ്ങളും യാത്ര ക്കാരും പ്രയാസമനുഭവിക്കുകയാണ്. പല പ്രദേശങ്ങളിലും കിണറുകൾ താഴുന്നതും, കുടിവെള്ളം മലിനമാകുന്നതുമായ വാർത്തകളും, കുറ്റൻ മരങ്ങൾ പൊട്ടി വീണ് അപകടങ്ങൾ സംഭവിക്കുന്നതുമായ വാർത്തകളാണ് മണിക്കുറിനുള്ളിൽ ലഭിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!