മകന്റെ വിവാഹത്തിനായി നാട്ടിലെത്തി; അശ്‌റഫിന്റെ വേര്‍പാടില്‍ കണ്ണീരോടെ നാട്

Kannadiparamba online news

കണ്ണാടിപറമ്പ ഓൺലൈൻ ✍️✍️

കണ്ണാടിപ്പറമ്പ്: അടുത്ത ആഴ്ച നടക്കുന്ന മകന്റെ വിവാഹത്തിനു വേണ്ടി നാട്ടിലെത്തിയ പ്രവാസിയെ തേടിയെത്തിയത് മരണം. നാറാത്ത് ആലിങ്കീലില്‍ ബൈക്കില്‍ ബസ്സിടിച്ച് കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി അശ്‌റഫ്(52) മരണപ്പെട്ടത് വീട്ടുകാരെ മാത്രമല്ല, നാട്ടുകാരുടെയും കണ്ണുനിറച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് ദാരുണമായ അപകടം നടന്നത്. നാറാത്ത് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ അശ്‌റഫിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ആഗസ്ത് 4, 5 തിയ്യതികളിലാണ് അശ്‌റഫിന്റെ മൂത്തമകന്‍ അര്‍ഷിദിന്റെ വിവാഹം നിശ്ചയിച്ചത്. ഇതിനു വേണ്ടി ഷാര്‍ജയില്‍നിന്ന് രണ്ടാഴ്ച മുമ്പാണ് അശ്‌റഫ് നാട്ടിലെത്തിയത്. മകന്‍ അര്‍ഷാദ് വിദേശത്താണ്. അതിനാല്‍ തന്നെ നാട്ടിലെ വിവാഹക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ടുപോവുന്നതിനിടെയാണ് അശ്‌റഫിനെ മരണം തട്ടിയെടുത്തത്. നാറാത്ത് ജുമാമസ്ജിദിനു സമീപം അല്‍ബുര്‍ജിലെ കെ എന്‍ റാസിയയാണ് ഭാര്യ. മക്കള്‍: അര്‍ഷിദ്, റസിന്‍, റിസാന്‍, ആയിഷ, പരേതനായ അബ്ദുല്ല. മയ്യിത്ത് കണ്ണൂര്‍ എകെജി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!