ചുഴലിക്കാറ്റ്: കണ്ണാടിപ്പറമ്പിലും സമീപ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം; വൈദ്യുതി നിലച്ചു

kpaonlinenews

കണ്ണാടിപ്പറമ്പ: ഇന്നലെ രാത്രിയോടെയുണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും പലയിടങ്ങളിലും വൻ നാശനഷ്ടം. നാറാത്ത് പഞ്ചായത്തിലെ പലയിടങ്ങളിലും ഇലക്ട്രിക് പോസ്റ്റുകൾ തകർന്നുവീണു.
കണ്ണാടിപ്പറമ്പ ഹൈസ്കൂൾ റോഡ് മാലോട്ടെ വായനശാലയ്ക്കു സമീപം റോഡിൽ ഇലക്ട്രിക് പോസ്റ്റ് വീണ് വൈദ്യുതി നിലച്ചു. പുല്ലൂപ്പി പാറപ്പുറത്ത് രണ്ട് ഇലക്ട്രിക് പോസ്റ്റ് റോഡിന് കുറുകെ വീണ് ഗതാഗതം നിലച്ചു. മടപ്പുര റോഡിനു ഓപ്പോസിറ്റ് റോഡിൽ മരം ഇലക്ട്രിക് പോസ്റ്റിന് മുകളിൽ പൊട്ടി വീണു.
പാട്ടയം ശാദുലി മുക്ക് കമ്പിൽ കുന്ന് റോഡിൽ ലൈൻ പൊട്ടി വീണു ഗതാഗതം തടസപ്പെട്ടു.

തെങ്ങ് വീടിന് മുകളിൽ പൊട്ടിവീണു
കമ്പിൽ ചെറുക്കുന്നിലെ ശ്രീധരൻ സംഘമിത്രയുടെ വിട്ടുപറമ്പിലെ തെങ്ങ് ഇന്നലെ രാത്രി 12 മണിക്ക് വീശിയടിച്ച കാറ്റിലാണ് പൊട്ടിവീണത്.
തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ മുണ്ടായാടൻ ലക്ഷമണൻ്റെ വീട്ടിൻ്റെ മുകളിലാണ് തെങ്ങ് വീണത്.

മാലോട്ട് വെറ്റിനറി സബ് സെൻററിന് സമീപമുള്ള റോഡിൽ കുറുകിയായി തെങ്ങ് പൊട്ടിവീണു

പയ്യാമ്പലമുൾപ്പെടെ കണ്ണൂർ നഗരത്തിന്റെ സമീപപ്രദേശങ്ങളിൽ പല യിടങ്ങളിലായി മരങ്ങൾ നിലംപൊത്തിയിട്ടുണ്ട്. തെക്കിബസാറിൽ കെട്ടിടത്തിൻ്റെ മേൽക്കൂരയിലെ ഷീറ്റ് പറന്ന് അടുത്ത് നിർത്തിയിട്ട സ്വകാ ര്യബസിന് മുകളിലേക്ക് വീണു.
കൂടാളി മേഖലയിലും വൈദ്യുത ലൈനുകളിൽ തകരാർ സംഭവിച്ചി ട്ടുണ്ട്. വാരത്ത് കണ്ണൂരിൽ നിന്നു ള്ള രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേ നയും പാപ്പിനിശ്ശേരിയിൽ തളിപ്പറ മ്പിൽനിന്നുള്ള അഗ്നിരക്ഷാസേന യുമെത്തി മരം നീക്കുന്ന പ്രവൃത്തി രാത്രി വൈകുവോളം തുടർന്നു. നാ ട്ടുകാരും ഗതാഗതതടസ്സം നീക്കാൻ സഹകരിച്ചു

അതേസമയം കൊളച്ചേരി സെക്ഷനിൽ മെയിൻഫീഡർ എല്ലാം ഓഫിലാണ്. പോസ്റ്റ് പൊട്ടിയതും, മരങ്ങൾ വീണ സ്ഥലങ്ങളും വിവരങ്ങൾ കിട്ടി ഓഫ് ചെയ്ത് വെച്ചാൽ മാത്രമേ മെയിൻ ലൈൻ ചാർജ് ചെയ്യാൻ സാധിക്കൂഎന്നും മെയിൻ ലൈൻ വന്നാൽ മാത്രമേ അപകടസ്ഥലങ്ങൾ ഒഴികെ ഉള്ള ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ ചാർജ് ചെയ്യാൻ സാധിക്കൂ. കറൻ്റില്ല എന്ന് പറഞ്ഞ് ഓഫീസിലേക്ക് നിങ്ങൾ വിളിക്കുന്ന സമയം അപകട വിവരം തരാനുള്ള ഫോൺ കോളുകൾ നഷ്ടമാവുന്നതാണ്. ദയവായി അപകട വിവരങ്ങൾ അറിയിക്കാനായി മാത്രം ഓഫീസിലേക്ക് വിളിക്കുക എന്നും കൊളച്ചേരി കെഎസ്ഇബി അറിയിച്ചു..

കായച്ചിറ ബസ്റ്റോപ്പിൽ കാറ്റിൽ പൊട്ടി വീണ മരം മുറിച്ച് മാറ്റുന്നു
Share This Article
error: Content is protected !!