പയ്യന്നൂര്‍: ഭാര്യയേയും മകനേയും വാക്കത്തി കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ച യുവാവ് പിടിയിൽ. ഏഴിമലയിലെ യുവതിയേയും അഞ്ചു വയസുള്ള മകനേയും വെട്ടി പരിക്കേൽപ്പിച്ച കേസിലാണ് ബാലാവകാശ സംരക്ഷണ നിയമമുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം
യുവതിയുടെ ഭര്‍ത്താവ് രാജേഷിനെ പയ്യന്നൂർപോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച ഉച്ചക്ക് 1.30 മണിയോടെയാണ് സംഭവം. മുൻ വിരോധത്തിൽ വാക്കേറ്റത്തിനിടയില്‍ ഭാര്യയെ തടഞ്ഞുവെച്ച് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേല്പിക്കുകയുംമാതാവിനെ ആക്രമിക്കുന്നതിനിടയിൽ കരഞ്ഞു നിലവിളിച്ച അഞ്ചു വയസുള്ള മകന്റെ കഴുത്തിനും വെട്ടി പരിക്കേൽപ്പിച്ചു. ഇരുവരും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആശുപത്രിയിൽ കഴിയുന്ന യുവതിയില്‍നിന്നും പോലീസ് മൊഴിയെടുത്ത ശേഷം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പരാതിക്കാരിയും മക്കളും പ്രതിയുടെ വീട്ടില്‍നിന്നും മാറി താമസിക്കുന്നതിലുള്ള വിരോധത്തില്‍ കൊല്ലാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണ് പ്രതി നടത്തിയതെന്ന് യുവതി പോലീസിന് നൽകിയമൊഴിയിൽ പറയുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

