മയ്യിൽ: കനത്ത കാറ്റിൽ മയ്യിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിന് സമീപം മരം കടപുഴകി ഇലക്ട്രിക് പോസ്റ്റിൽ വീണു. ആളുകൾ ഓടി മാറിയതിനാൽ ദുരന്തം ഒഴിവായി.
മയ്യിൽ-കാഞ്ഞിരോട് റോഡിന് കുറുകെയാണ് ഇലക്ട്രിക് പോസ്റ്റും മരവും പതിച്ചത്. ഓട്ടോറിക്ഷക്ക് മുകളിലാണ് മരം വീണത്. വൈകിട്ട് നാലരയോടെയാണ് കാറ്റ് വീശിയത്.
കെ.എസ്.ഇ.ബി ജീവനക്കാരും മയ്യിൽ പോലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം സുഗമമാക്കി. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത, കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി, പഞ്ചായത്ത് അംഗങ്ങളായ യൂസഫ് പാലക്കൽ, കെ ബിജു, സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

