അമ്മയെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന സ്ത്രീ മരിച്ചു

Kannadiparamba online news

പരിയാരം: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന സ്ത്രീ മരിച്ചു. കണ്ണൂര്‍ വനിതാ ജയിലിലെ തടവുകാരി കൂടാളി പട്ടാന്നൂര്‍ കുന്നോത്തെ ചെങ്ങാട്ട്ചോടോന്‍ സാവിത്രി (60) ആണ് ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ മരിച്ചത്. 2006 ല്‍ അമ്മ ദേവിയമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇവര്‍ കുതിരവട്ടത്തെ ഗവ. മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു.

ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ര്‍ വ​നി​താ ജ​യി​ലി​ല്‍ കൊ​ണ്ടു​വ​ന്ന സാ​വി​ത്രി ജൂ​ലൈ 16 മു​ത​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 20 നാ​ണ് പ​രി​യാ​ര​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ രേ​ഖാ​മൂ​ലം അ​റി​യി​ച്ച​താ​യി ക​ണ്ണൂ​ര്‍ വ​നി​താ ജ​യി​ല്‍ സൂ​പ്ര​ണ്ട് എ. ​റം​ലാ ബീ​വി അ​റി​യി​ച്ചു. ഇ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ശേ​ഷം ജ​യി​ല്‍ വ​കു​പ്പു ത​ന്നെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!