കണ്ണൂർ : ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗായികയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായിരുന്ന ബിന്ദുസജിത് കുമാറിനെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം കണ്ണൂർ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീജിത്ത് കൊടേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഹരിദാസ് ചെറുകുന്ന് അധ്യക്ഷത വഹിച്ചു. പ്രഭാഷകൻ കെ.എൻ. രാധാകൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തി. അവാക് സംസ്ഥാന പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് , ജനറൽ സെക്രട്ടറി ആർട്ടിസ്റ്റ് ശശികല, ജില്ലാസെക്രട്ടറി ഷീജ നരിക്കുട്ടി, ചംബ്ലോൺ വിനോദ്, പ്രേമലത പനങ്കാവ്, ചന്ദ്രൻ മന്ന, ഷീബ ചിമ്മിണിയൻ, ശിവദാസ് നാറാത്ത്, ശ്രീലത വാര്യർ, ഷാജി ചന്ദ്രോത്ത്, അനില ഗോവർദ്ധൻ,പി.പി. രേഷ്മ, ടി.വിജയലക്ഷ്മി, സുമതി രമേശൻ എന്നിവർ പ്രസംഗിച്ചു.

കെആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബിന്ദുസജിത് കുമാർ അനുസ്മരണ സമ്മേളനം കണ്ണൂർ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീജിത്ത് കൊടേരി ഉദ്ഘാടനം ചെയ്യുന്നു
Recent Posts
- ശൈഖുനാ മാണിയൂർ ഉസ്താദ്: പണ്ഡിത ലോകത്തെ തീരാനഷ്ട്ടം: സയ്യിദ് അസ്ലം തങ്ങൾ അൽ മഷ്ഹൂർ.
- കൊറ്റാളിയിലെ പ്രേംകുമാർ നിര്യാതനായി
- കായച്ചിറയിലെ ഇല്ലിക്കൽ മൂസാൻ വയസ്സ് നിര്യാതനായി
- കണ്ണൂരിൽ പേപ്പട്ടിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
- മർദ്ദനമേറ്റ യുവാവ് മരിച്ച സംഭവം ജനനേന്ദ്രിയത്തിനേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസ് അന്വേഷണം നീലേശ്വരത്തേക്ക്യുവതിയും കൂട്ടാളിയും നിരീക്ഷണത്തിൽ
Recent Comments
No comments to show.