ഓൺ ലൈൻഷെയർ ട്രേഡിംഗിൽ; ദമ്പതികളുടെ 22 ലക്ഷം തട്ടിയെടുത്തു

Kannadiparamba online news

ശ്രീകണ്ഠാപുരം. ഓൺലൈൻ ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ച ദമ്പതികളുടെ ലക്ഷങ്ങൾ സൈബർ തട്ടിപ്പു സംഘം കൈക്കലാക്കി. ചെങ്ങളായി അരിമ്പ്ര സ്വദേശിയുടെ പരാതിയിലാണ് വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തത്. ഓൺലൈനിൽ പരിചയപ്പെട്ട പ്രതി ബ്ലാക്ക് റോക്ക് സ്ഥാപനത്തിൻ്റെ മേധാവിയാണെന്നും ബേങ്ക് അക്കൗണ്ടും നൽകി ഓൺലൈൻ ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഇക്കഴിഞ്ഞ ഏപ്രിൽ29 നും ഈ മാസം 14 നുമിടയിൽ ദമ്പതികൾ പലതവണകളായി ബേങ്ക് അക്കൗണ്ടിലേക്ക് 22,36,900 രൂപ അയച്ചുകൊടുക്കുകയും പിന്നീട് ലാഭവിഹിതമോ നിക്ഷേപതുകയോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!