പൊതു പ്രവർത്തകർ ഉമ്മൻ ചാണ്ടിയെ മാതൃകയാക്കണം: അഡ്വ. മാർട്ടിൻ ജോർജ്ജ്

Kannadiparamba online news

അഴീക്കോട്: മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ ദിനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന കാരുണ്യ സ്പർശം പരിപാടിയുടെ അഴീക്കോട് നിയോജക മണ്ഡലംതല പരിപാടി ജയ്‌ഹിന്ദ്‌ ബ്രദർസ് മണലിന് വീൽ ചെയർ കൈമാറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .യൂത്ത് കോൺഗ്രസ്‌ അഴീക്കോട്‌ നിയോജക മണ്ഡലം കമ്മിറ്റിയും ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി ഖത്തർ ന്റെയും സംയുക്താഭിമുഖ്യത്തിൽ നിയോജക മണ്ഡലത്തിലെ വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ്ബുകൾക്ക് മെഡിക്കൽ ഉപകരണങ്ങൾ, വിവിധ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു.. നിയോജകമണ്ഡലം പ്രസിഡണ്ട് നികേത് നാറാത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നിധീഷ് ചാലാട്, ഖത്തർ ഇൻകാസ് ഭാരവാഹികളായ ശ്രീരാജ്. എം പി ,നിയാസ് മരക്കാർ, , യൂത്ത് കോൺഗ്രസ് നേതാക്കളായ വരുൺ പി, രാകേഷ് ബാലൻ, മൻഷൂക്ക് കെ എൻ, നബീൽ അഴീക്കോട്, റാഹിദ് കാട്ടാമ്പള്ളി,ശ്രീരാഗ് ,നിജയ് ,അനുശ്രീ ,വർഷ എന്നിവർ പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!