പാമ്പുരുത്തി :- കാലവർഷം കനത്തതുമൂലം പഴശ്ശി ഡാം തുറന്നതും മറ്റുമായി പാമ്പുരുത്തി പുഴയിൽ വെള്ളം അല്പം കൂടിയിട്ടുണ്ട്. നിലവിൽ ഭയപ്പെടാനില്ല. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി വാർഡ് മെമ്പർ. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പാമ്പുരുത്തിയിൽ സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മകൾ സജ്ജീകരിച്ചിട്ടുണ്ട്.
തോട് -കുളം -പുഴ എന്നിവിടങ്ങളിലെ നമ്മുടെ കുട്ടികളുടെ ഉല്ലാസങ്ങൾ കുറച്ചുദിവസത്തേക്കെങ്കിലും ഒഴിവാക്കുക, കൂടാതെ
പ്രവാസി സുഹൃത്തുക്കൾ പലരും ആശങ്കയോടെയാണ് ഗ്രൂപ്പുകളിലെ ഫോർവേർഡ് മെസ്സേജുകൾ കാണുന്നത് എന്നതിനാൽ, ഭീതിയുളവാക്കുന്ന ഫോർവേഡ് മെസ്സേജുകൾ കഴിവതും ഒഴിവാക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നു
പ്രതിസന്ധി ഘട്ടങ്ങളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ ഗവൺമെൻറ് /ഗവൺമെൻ്റേതര ഏജൻസികളുടെയും , സന്നദ്ധപ്രവർത്തകരുടെയും കൂട്ടായ്മകൾ സജ്ജമാണെന്ന് എല്ലാവരെയും അറിയിക്കുന്നു
നമുക്കെല്ലാവർക്കും എല്ലാ അപകടങ്ങളെയും ഒറ്റക്കെട്ടായി നേരിടാം…!
ജാഗ്രത മതി..! ഭീതി വേണ്ട
കെ പി അബ്ദുൽസലാം
വാർഡ് മെമ്പർ പാമ്പുരുത്തി
സന്നദ്ധ പ്രവർത്തകരെ നിങ്ങൾ ബന്ധപെടുക
1,റിയാസ്. എൻ പി
9895925929
2,മുഹമ്മദ് കുഞ്ഞി കെ സി
9207890674
3,അൻവർ എം 9745814849
4,മുസ്തഫ വി ടി
9895130880
5,മുബഷിർ എം
8089416964
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

