കണ്ണൂർ: മഴക്കുഴി നിർമിക്കുന്നതിനിടെ കണ്ണൂർ ജില്ലയിലെ ചെങ്ങളായിൽ നിന്നും കണ്ടെത്തിയ പുരാവസ്തുക്കൾക്ക് 200 വർഷത്തെ പഴക്കം. നിധി കണ്ടെടുത്ത സ്ഥലത്ത് കൂടുതൽ പരിശോധനയുടെ ആവശ്യമില്ലെന്നും പുരാവസ്തുവകുപ്പ് വ്യക്തമാക്കി.
പുരാവസ്തുക്കളിൽ അറക്കൽ രാജവംശം ഉപയോഗിച്ച നാണയങ്ങളും ഇൻഡോ ഫ്രഞ്ച് നാണയവും വീരരായൻ പണവും ഉൾപ്പെടുന്നു. വെനീസിലെ മൂന്ന് പ്രഭുക്കന്മാരുടെ സ്വർണനാണയങ്ങളാണ് ആഭരണങ്ങൾ ആക്കി മാറ്റിയത്. ഇവ പതിനേഴ് പതിനെട്ട് നൂറ്റാണ്ടിൽ ഉപയോഗിച്ചതാണെന്നും പുരാവസ്തു വകുപ്പ് അധികൃതർ പറഞ്ഞു.
പരിപ്പായി ഗവൺമെന്‍റ് അപ്പർ പ്രൈമറി സ്‌കൂളിന് സമീപത്തെ റബർ തോട്ടത്തിൽ കുഴിയെടുക്കുന്നതിനിടെയാണ് 17 മുത്തുകൾ, 13 സ്വർണ ലോക്കറ്റുകൾ, നാല് പതക്കങ്ങൾ, അഞ്ച് പുരാതന മോതിരങ്ങൾ, ഒരു സെറ്റ് കമ്മലുകൾ, നിരവധി വെള്ളി നാണയങ്ങൾ എന്നിവ കണ്ടെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

