തളിപ്പറമ്പ് മണ്ഡലത്തില്‍ വിദ്യാര്‍ഥികള്‍ക്കിനി ‘ എം.എല്‍.എ.യോട് ചേദിക്കാം’  

Kannadiparamba online news

മയ്യില്‍:  വിവിധ വിഷയങ്ങളില്‍ തളിപ്പറമ്പ് മണ്ഡലത്തിലെ തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് എം.എല്‍.എ.യോട് നേരിട്ട് സംവദത്തില്‍ ഏര്‍പ്പെടാന്‍ അവസരമൊരുങ്ങുന്നു.  എം.വി. ഗോവിന്ദന്‍ എം.എല്‍.എ. നടപ്പിലാക്കിയ  എഡ്യൂകെയര്‍ പദ്ധതിയിലൂടെ ‘ചാറ്റ് വിത്ത് എം.എല്‍.എ’ ന്നെ കാമ്പയിനിലൂടെയാണ് ഒരോ വിദ്യാലയങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ക്ക് നേരിട്ട് സംവദിക്കാനാവുക.  വിദ്യാലയത്തില്‍ നിന്ന് മികച്ച പ്രകടനത്തിലുള്ള വിദ്യാര്‍ഥികള്‍ 24-ന് മുമ്പായി എഡ്യൂകെയര്‍ ആപ്പിലെ എം.എല്‍.എ. മെസ്സേജ് ഓപ്ഷനില്‍ അയക്കണം. എല്‍.പി. വിഭാഗത്തില്‍ നിന്ന് വ്യക്തിത്വ ശുചിത്വം, പരിസര ശുചിത്വം എന്നിവയില്‍ കുട്ടികലുടെ പങ്ക് എന്ന വിഷയത്തെ കുറിച്ചാണ് എം.എല്‍.എ.യോട് ചോദിക്കേണ്ടത്.   മഴക്കാല രോഗങ്ങള്‍ എങ്ങിനെ ഫലപ്രദമായി നേരിടാം എന്നതാണ് യു.പി. വിഭാഗത്തിനുള്ള വിഷയം. ഹൈസ്‌കൂള്‍ വഭാഗം വിദ്യര്‍ഥികള്‍ കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ എങ്ങിനെ നേരിടാം എന്നതും എച്.എസ്.എസ്. വിഭാഗത്തിന് വിദ്യാഭ്യാസ മേഖലയില്‍ നിര്‍മിത ബുദ്ധി എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്നുള്ളതുമാണ്. വിവിധ മാനദണ്ഡങ്ങളുപയോഗിച്ച്  അധ്യാപകര്‍ വിദ്യാര്‍ഥികളെ സജ്ജരാക്കിയതിനു ശേഷമാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!