ഉമ്മൻ ചാണ്ടിയുടെ ഓർമ്മയിൽ ‘കാരുണ്യ മരം’ നട്ട് കെ.എസ്.യു

Kannadiparamba online news

ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ ദിനാചരണത്തോടനുബന്ധിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി അങ്കണത്തിൽ കാരുണ്യ മരം നട്ട് കെ.എസ്.യു.

ഉമ്മൻ ചാണ്ടിയുടെ ജീവിതം കാരുണ്യപ്രവർത്തനത്തിന്റെ നേർ പതിപ്പായിരുന്നെന്നും സാധാരണക്കാരന് വേണ്ടി ജീവിച്ച അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ ഓർമ്മയായി കാരുണ്യ മരം വളരുമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ എം.സി അതുൽ പറഞ്ഞു.

ചരമദിനാചരണത്തോടനുബന്ധിച്ച് ഇന്ന് ജില്ലയിലെ ക്യാമ്പസുകളിലും ബ്ലോക്ക്‌ കേന്ദ്രങ്ങളിലും അനുസ്മരണ പരിപാടികളും സന്നദ്ധ സേവന പ്രവർത്തനങ്ങളും സംഘടിപ്പിക്കും.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ്,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഫർഹാൻ മുണ്ടേരി,അർജുൻ കറ്റയാട്ട്,സംസ്ഥാന നിർവാഹക സമിതി അംഗങ്ങൾ ആദർശ് മാങ്ങാട്ടിടം,ആകാശ് ഭാസ്കരൻ,ജില്ലാ വൈസ് പ്രസിഡന്റുമാരായ ആഷിത്ത് അശോകൻ,ഹരികൃഷ്ണൻ പാളാട്,ജോസഫ് തലക്കൽ,മുഹമ്മദ്‌ റാഹിബ് കെ,അമൽ തോമസ്,രാഗേഷ് ബാലൻ,കാവ്യ കെ,അലക്സ്‌ ബെന്നി എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!