അക്കൗണ്ടിൽ നിന്നും അജ്ഞാതൻ പണം തട്ടിയെടുത്തു ; പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു

Kannadiparamba online news

മയ്യിൽ: ഓൺലൈൻ തട്ടിപ്പു സംഘം ബേങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തതായി പരാതി.മാണിയൂർ ചെക്കിക്കുളം സ്വദേശി യുടെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു.പരാതിക്കാരൻ്റെയും ഭാര്യയുടെയും എസ്.ബി.ഐ. മയ്യിൽ ശാഖയിലെ ബേങ്ക് അക്കൗണ്ടിൽ നിന്നും പരാതിക്കാരൻ അറിയാതെ ഇക്കഴിഞ്ഞ 14 ന് ഞായറാഴ്ച രണ്ടു തവണകളായി ഒരു ലക്ഷം രൂപ അജ്ഞാതൻതട്ടിയെടുത്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. മൊബൈൽ ഫോണിൽ ഓൺലൈൻ ലിങ്ക് അയച്ച് കൊടുത്ത ശേഷം ഫോൺ ഹാക്ക് ചെയ്താണ് അക്കൗണ്ടിൽ നിന്ന് പണം കവർന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!