മിന്നലിലും കാറ്റിലും വീടുകള്‍ക്ക് നാശം

Kannadiparamba online news



കണ്ണാടിപറമ്പ‍: കനത്ത മഴയോടൊപ്പമെത്തിയ കാറ്റിലും മിന്നലിലും വീടുകള്‍ക്ക് നാശം.

ശക്തമായ കാറ്റിലും മഴയിലും നറാത്ത്, കൊളച്ചേരി, മയ്യിൽ, മുല്ലക്കൊടി, കുറ്റ്യാട്ടൂർ ഭാഗങ്ങളിൽ വ്യാപകമായി മരങ്ങളും വൈദ്യുതലൈനുകളും പോസ്റ്റുകളും പൊട്ടി വീണു. പലയിടങ്ങളിലും വൈദ്യുതി വിതരണവും തടസപ്പെട്ടു. KSEB ജീവനക്കാരെത്തി പലയിടങ്ങളിലെയും വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ നാട്ടുകാർ ചേർന്ന് മരങ്ങളും ചിലകളും മുറിച്ചുമാറ്റി.

മയ്യില്‍ പഞ്ചായത്തിലെ ചെറുപഴശ്ശി കൊട്ടപ്പൊയിലിലെ  പൈലോട്ട് കുന്നുംപുറത്ത് നസീമയുടെ വീടിനാണ് മിന്നിലില്‍ വ്യാപക നാശമുണ്ടായത്.  രണ്ട് എയര്‍ കണ്ടീഷണറുകള്‍,  ടെലിവിഷന്‍, മറ്റു വീട്ടുപകരണങ്ങളും വയറിങ്ങുകളും കത്തി നശിക്കുകയായിരുന്നു.  വീടിന്റെ  കിടപ്പുമുറിയുടെ ചുമരിനും വിള്ളലേല്‍ക്കുകയും ചെയ്തു. സംഭവ സ്ഥലം മയ്യില്‍ വില്ലേജ് ഓഫീസര്‍ പി.കെ. വിനീഷും സംഘവും സന്ദര്‍ശിച്ച് നാശ നഷ്ടങ്ങള്‍ വിലയിരുത്തി.

നാറാത്ത് പഞ്ചായത്ത് 5 ആം വാർഡിൽഹനീഫയുടെ വീടിന് മുകളിൽ തെങ്ങ് പൊട്ടി വീണ് വീടിന്റെ സൺസൈഡ് പൊട്ടി, മാതോടം വാണിയം കണ്ടിരാജിനിയുടെ വീട്ടിൻ്റെ അടുക്കളഭാഗത്തെ മതിൽ മഴയിൽ ഇടിഞ്ഞ് വീണു.

പെരുമാച്ചേരി : പെരുമാച്ചേരിയിലെ പരേതനായ കേളമ്പേത്ത് പ്രകാശന്റെ വീടിന്റെ ഗേറ്റിന് മുന്നിൽ പ്ലാവിന്റെ കൊമ്പ് ഇലക്ട്രി ലൈനിൽ വീണിരുന്നു.

മുല്ലക്കൊടി : മുല്ലക്കൊടി ആയാർമുനമ്പിൽ ലൈനിന് മുകളിൽ മരം പൊട്ടിവീണു.

കുറ്റ്യാട്ടൂര്‍ : കോയ്യോട്ടുമൂലയില്‍ മരം വൈദ്യുതി കമ്പിയില്‍ വീണു. നാല് വൈദ്യുതി തൂണുകളും തകര്‍ന്നു.

 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!