മയ്യിൽ: കനത്ത മഴയിലും കാറ്റിലും രണ്ട് തേക്ക് മരങ്ങൾ കടപുഴകി വീണ് വീട് തകർന്നു. ചെറുപഴശ്ശി പഴയ വില്ലേജ് ഓഫീസിനു സമീപത്തെ പൊനോംന്താറ്റിൽ മഞ്ഞേരി വീട്ടിൽ വേണുഗോപാല
ൻ്റെ ഇരുനില ഓടിട്ട വീടാണ് തകർന്നത്. വീടിൻ്റെ മുൻ ഭാഗവും മുകൾ ഭാഗത്തെ ഓടുകളും തകർന്നു വീണു. വീട്ടിലുള്ളവരെ സമീപത്തെ ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. ഞായറാഴ്ച വൈകീട്ടുണ്ടായ കാറ്റിലാണ് സംഭവം. വീട് ഉപയോഗ ശൂന്യമായ നിലയിലാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

