ആദൂർ .സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദേലംപാടി എസ്.വി.എ.യു പി.സ്കൂൾ വരാന്തയിലാണ് ഒരു ദിവസം പ്രായമായ പെൺകുഞ്ഞിനെ അജ്ഞാതൻ ഉപേക്ഷിച്ചത്.നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആദൂർ പോലീസിൽ വിവരമറിയിച്ചു.പരാതിയിൽ കേസെടുത്ത പോലീസ് കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ പോലീസ് സ്പെഷ്യൽ ബ്രാഞ്ചും ആദൂർ പോലീസും അന്വേഷണം ഊർജിതമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

