പഴയങ്ങാടി :കനത്ത മഴപുതിയങ്ങാടി ബീച്ച് റോഡ് ബാപ്പൂട്ടി കോർണറിനു സമീപം താമസിക്കുന്ന തെക്കൻ ശ്രീരഞ്ജിനിയുടെ ഓട് മേഞ്ഞ വീടിന് മുകളിൽ തെങ്ങും മരങ്ങളും വീണ് മേൽകൂര തകർന്നു. ഇന്ന് പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിലാണ് അയൽവാസിയുടെവീട്ടിലെ വലിയ തെങ്ങും മരവും പൊട്ടി വീണ് വീട് തകർന്നത്. സംഭവം നടക്കുമ്പോൾ മകനും മകൻ്റെ ഭാര്യയും കുഞ്ഞും മറ്റൊരു മുറിയിൽ ഉറക്കത്തിലായിരുന്നതിനാൽ ആളപായമുണ്ടായില്ല. വീടിൻ്റെ സെൻ്റർ ഹാളിലേക്കാണ് ഓടും മരവും തെങ്ങും തേങ്ങകളുംമരക്കൊമ്പുകളും പതിച്ചത്. വൈദ്യുതി കമ്പികളിൻമേൽ തെങ്ങ് വീണ് കമ്പികൾ മുറിഞ്ഞ് വീടിന് ചുറ്റുമുണ്ടായ വെള്ളക്കെട്ടിൽ നിലം പതിച്ചു. വൈദ്യുതി ബന്ധം വിഛേദിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കുറച്ചു കാലമായി അസുഖം ബാധിച്ച് കിടക്കുകയാണ് ശ്രീരഞ്ജിനി. വർഷകാലത്ത് വീടിന് ചുറ്റും വെളളം ഒഴുകി പോകാൻ വഴിയില്ലാതെ കെട്ടി കിടക്കുന്നത് വീടിനു തന്നെ ഭീഷണിയായി മാറിയിട്ടുണ്ട്.പഞ്ചായത്ത് വില്ലേജ് അധികൃതർസ്ഥലത്തെത്തി പരിശോധന നടത്തി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

