മയ്യില്‍: കനത്ത മഴയില്‍ കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ എട്ടേയാര്‍-പഴശ്ശി എല്‍.പി. സ്‌കൂള്‍ റോഡ് ഒലിച്ചു പോയി. നാല് മീറ്റര്‍ വീതിയിലുള്ള റോഡില്‍ ഒന്നര മീറ്റര്‍ ആഴത്തില്‍ മണ്ണ് ഒലിച്ചിറങ്ങി സമീപത്തെ പറമ്പിലും കൃഷിയിടത്തിലും അടിഞ്ഞു കൂടിയതോടെ ഇവിടെ ചെളിമായമാകുകയും ചെയ്തു. അമ്പത് മീറ്റര്‍ നീളത്തില്‍ റോഡ് പൂര്‍ണ്ണമായും ഉപയോഗ ശൂന്യമായ നിലയിലാണുള്ളത്. പഴശ്ശി എല്‍.പി.സ്‌കൂളിലേക്ക് പോകുന്ന വിദ്യാര്‍ഥികളും മറ്റുള്ളവരും നടന്നു പോകാന്‍ പോലുമാകാത്ത സ്ഥിതിയിലാണുള്ളത്. ആലാറമ്പത്തെ പി.സി. സുജാത, ടി.ഒ.ഷീന എന്നിവരുടെ പറ്പുകളിലേക്കാണ് ലോഡ് കണക്കിന് മണ്ണ് ഒലിച്ചെത്തിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

