കണ്ണൂർ: വാഹന ഷോറൂമിലെ അസി.മാനേജറായിരുന്ന യുവാവ് സ്ഥാപനത്തിൽ അടക്കേണ്ടുന്ന ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ വഞ്ചനാകുറ്റത്തിന് ടൗൺ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് ചെട്ടിപ്പീടിക സ്വദേശി പി.ഉമേഷിൻ്റെ പരാതിയിലാണ് തോട്ടട കിഴ്ത്തള്ളി പോലീസ് ക്വാട്ടേർസിന് സമീപം താമസിക്കുന്ന എ.കെ.അഖിലിനെ (28) തിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.പരാതിക്കാരൻ്റെ ഉടമസ്ഥതയിൽ പയ്യന്നൂർ എടാട്ട് പ്രവർത്തിക്കുന്ന പിയാജിയോ ആപ്പേ എന്ന വാഹന ഷോറൂമിൻ്റെ തോട്ടട ബ്രാഞ്ചിൻ്റെ അസി.മാനേജറായിരുന്ന പ്രതി ഇക്കഴിഞ്ഞ മൂന്നാം തീയതി ബാങ്കിൽ അടക്കേണ്ടുന്ന കലക്ഷൻതുകയായ 3, 29,5600 രൂപയും ഏഴാം തീയതി ഓഫീസിലുണ്ടായിരുന്ന അര ലക്ഷം രൂപയും ഓട്ടോ ഡെലിവറി നടത്തി തരാമെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ മാസം 26 മുതൽ ഇടപാടുകാരിൽ നിന്നുമായി 8,80,400 രൂപ കൈപ്പറ്റിയ ശേഷം പണം സ്ഥാപന ഉടമക്ക് കൈമാറാതെ തട്ടിയെടുത്ത് സ്ഥാപനത്തെയും ഇടപാടുകാരേയുംവഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

