കക്കാട് : – കെ.എൽ പതിമൂന്ന് സ്പീഡ് ന്യൂസ് കണ്ണൂർ സീസൺ നാല് കക്കാട് അക്കാദമി സ്ക്കുളിൽ വെച്ച് ഗ്രൂപ്പ് അഡ്മിൻ പിപിഎ കാദർ മാഷിൻ്റെ അദ്ധ്യക്ഷതയിൽ ജനകീയ ഡോക്ടർ ഉദയ് ഉൽഘാടനം നിർവ്വഹിച്ചു. ഗായിക അഫ്റിൻ ഹനാൻ വയനാട് സംഗീത വിരുന്നും ഉൽഘാടനം ചെയ്തു. ജലീൽ ചക്കാലക്കൽ മുഖ്യപ്രഭാഷണം നടത്തി. അശ്രഫ് വൈദ്യർ, മഹ്റൂഫ് തുണ്ടിയിൽ, കെ എം ആശിഖ് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ പി പി സലീം സ്വാഗതവും, നാസർ കുറുമാത്തൂർ നന്ദിയും പറഞ്ഞു. വിവിധ മൽസര ഇനങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് സമ്മാന വിതരണവും നടത്തി. സ്പീഡ് ന്യൂസ് വാട്ട്സാപ്പ് കൂട്ടായ്മ അംഗങ്ങളുടെ ഗാനമേളയും അരങ്ങേറി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

