വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ഓടിയ ലോറി ആർ ടി ഒ എൻഫോഴ്സ്മെൻ്റ് ടീം പിടികൂടി

Kannadiparamba online news

വളപട്ടണം. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് സാധനങ്ങളുമായി എത്തിയ ലോറി ആർ ടി ഒ എൻഫോഴ്സ്മെൻ്റ് ടീം പിടികൂടി.ലോറി ഡ്രൈവർക്കെതിരെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു. കണ്ണൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ സി.യു. മുജീബിൻ്റെ പരാതിയിലാണ് ചരക്കു ലോറി ഡ്രൈവർ കെ.ജി.സനോജിനെതിരെ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ മൂന്നാം തീയതി കണ്ണൂർ ആർ.ടി.ഒ.എൻഫോഴ്സ്മെൻ്റ് സംഘം വളപട്ടണം വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ് കമ്പനി പരിസരത്ത് വെച്ചാണ് കൊല്ലത്ത് നിന്നും വളപട്ടണത്തേക്ക് സാധനങ്ങളുമായി എത്തിയ കെ.എ.07.ബി. 749 നമ്പർ ലോറി സംശയം തോന്നിപരിശോധിച്ചപ്പോൾ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് സൂചന ലഭിച്ചത്.തുടർന്ന് ചെയിസ് നമ്പറും എഞ്ചിൻനമ്പറും പരിശോധിച്ചപ്പോഴാണ് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് സർവീസ് നടത്തുന്നതാണെന്ന് മനസിലായത്.തുടർന്ന് നടത്തിയ പരിശോധനയിൽ കെ.എ.01.എ.എൻ.3942 നമ്പർ ആണ് ഒറിജിനൽ വാഹന നമ്പറെന്നും കണ്ടെത്തി. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ഓടിയ ഡ്രൈവർക്കെതിരെ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് ഡ്രൈവർക്കായി അന്വേഷണം ഊർജിതമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!