കുട്ടി ഡ്രൈവർമാർ പിടിയിൽ

Kannadiparamba online news

പഴയങ്ങാടി: പ്രായപൂർത്തിയാകാത്ത കുട്ടികൾ അപകടകരമാംവിധം ഇരുചക്രവാഹനമോടിച്ചു പോലീസ് പിടിയിലായി.വാഹന ഉടമകൾക്കെതിരെ കേസ്.മാടായി പളളിക്ക് സമീപം വെച്ച് കെ.എൽ.86.1756 നമ്പർ ബൈക്ക് ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ പിടികൂടി.വാഹന ഉടമയായ കുട്ടിയുടെ മാതാവ് മങ്കരവളപ്പിലെ ഫൗസിയക്കെതിരെ എസ്.ഐ.പി.യദുകൃഷ്ണൻ കേസെടുത്തു. പുതിയങ്ങാടിയിൽ നിന്നും പഴയങ്ങാടി ഭാഗത്തേക്ക് കുട്ടി ഡ്രൈവർ ഓടിച്ചു വന്ന കെ. എൽ. 13.വി.1328 നമ്പർ സ്കൂട്ടർ കസ്റ്റഡിയിലെടുത്ത എസ്.ഐയും സംഘവും വാഹന ഉടമയായ പുതിയങ്ങാടിയിലെ അച്ചുമാൻ്റകത്ത് മുഹമ്മദ് സമീറിനെതിരെ കേസെടുത്തു.ഇരു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!