കമ്പിൽ :ഉന്നത വിജയം നേടിയ അക്ഷര കോളേജ് വിദ്യാർത്ഥികളെ അനുമോദിച്ചു.കോളേജിൽ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ എൻവി ശ്രീജിനി പരിപാടി ഉദ്ഘാടനം ചെയ്തു .97 % വിജയം നേടിയ NIOS +2, പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് വിദ്യാർത്ഥികൾ,നവോദയ എൻട്രൻസ് ജേതാക്കൾ, ഡിഗ്രി വിജയികൾ എന്നിവരെയാണ് അനുമോദിച്ചത്. കൊളച്ചേരി പഞ്ചായത്ത് മെമ്പർ പിവി വത്സൻ മാസ്റ്റർ സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു .എഴുത്തുകാരൻ ഡോ: മുരളി മോഹനൻ, പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ വൈസ് പ്രസി: രാജേഷ് പാലങ്ങാട്ട്, വി പി നവാസ് എന്നിവർ പ്രസംഗിച്ചു . പിപി സീത സ്വാഗതവും ,പി വി ജിൻഷ നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

