മുണ്ടേരി: അഞ്ച് ദിവസം മുന്‍പ് ആഫ്രിക്കയിലെ അഭിചാനില് വെച്ച് ഹൃദയാഘാതെ തുടര്‍ന്ന് മരണപ്പെട്ട പടന്നോട്ട് മൊട്ട കോട്ടം റോഡ് കൈത്തല വളപ്പില്‍ ലത്തീഫിന്റെ (45) മയ്യിത്ത് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പടന്നോട്ട് മൊട്ടയിലുള്ള വസതിയില്‍ എത്തിച്ചേരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പത്ത്മണിക്ക് പടന്നോട്ട് ജുമാ മസ്ജിദില്‍ വെച്ച് നടക്കുന്ന മയ്യിത്ത് നമസ്ക്കാരത്തിന് ശേഷം ലത്തീഫിന്റെ മയ്യിത്ത് ചക്കരക്കല്‍ കുളം ബസാറിലുള്ള ബൈതുല്‍ ഹുദാഫീസ് വസതിയിലെത്തിക്കും. തുടര്‍ന്ന് 12 മണിയോടെ കുളം ബസാര്‍ പള്ളിയില്‍ മയ്യിത്ത് നമസ്ക്കാരം. ശേഷം പള്ളിക്കണ്ടി ഖബര്‍സ്ഥാനില്‍ ഖബറടക്കും. നാല് വര്‍ഷത്തോളമായി ഫൈനാന്‍സ് മാനേജരായി ആഫ്രിക്കയിലെ അഭിജാനിലെ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. അബ്ദുള്ള മൗലവി-സൈനബ എന്നവരുടെ മകനാണ്. ഭാര്യ: ഹബീബ എം.പി. മക്കള്‍ : ഹൈദിന്‍, അഹ്ദാഫ്, ഹൈദര്‍. സഹോദരങ്ങള്‍: ശിഹാബ്, സാബിത്ത്, ദാവൂദ്, ജസീന.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

