സംരംഭകത്വ പരിശീലനം നൽകുന്നു

Kannadiparamba online news

കണ്ണൂർ :
പീപ്പിൾസ് ഫൌണ്ടേഷൻ കണ്ണൂർ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പുതിയ സംരംഭം തുടങ്ങുവാൻ ഉദ്ദേശിക്കുന്നവർക്കും നിലവിൽ സംരംഭങ്ങൾ നടത്തുന്നവർക്ക് അവ മെച്ചപ്പെടുത്തുന്നതിനും ലക്‌ഷ്യം വെച്ച് ജൂലായ് 14 നു ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ച വരെ കണ്ണൂർ യൂനിറ്റി സെന്ററിൽ സംരഭകത്വ പരിശീലന പരിപാടി നടത്തുന്നു .
മമ്പാട് എം .ഇ. എസ് .കോളേജ് ഫാക്കൽറ്റിയും സിജി, പീപ്പിൾസ് ഫൌണ്ടേഷൻ,റിസോർസ് പേഴ്സണുമായ ജയഫർ അലി ആലിച്ചെത്ത് ,കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീ ജീനു ജോൺ എന്നിവർ പരിശീലനത്തിന് നേത്ര്വത്വം നൽകുന്നു .പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7012333160 എന്ന നമ്പറിൽ വിളിച്ചോ വാട്സപ്പ് വഴിയോ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് പീപ്പിൾസ് ഫൌണ്ടേഷൻ ജില്ലാ കോ ഓഡിനേറ്റർ സി.പി. അബ്ദുൽജബ്ബാർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!