കണ്ണൂർ : മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ലോട്ടറി വില്പനക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ ഡ്രൈവറെ പോലീസ് പിടികൂടി. മട്ടന്നൂർ ഇൻസ്പെക്ടർ ബിഎസ് സജന്റെ നിർദ്ദേശപ്രകാരം എസ് ഐ അബ്ദുൽ നാസർ, സിപിഒമാരായ രഞ്ജിത്ത്, വിപിൻ, പ്രിയ എന്നിവരാണ് പ്രതിയെ പ്രതിയുടെ വീടിനടുത്തുവെച്ച് പിടികൂടിയത്. പ്രതി സഞ്ചരിച്ച ബ്രീസ കാർ മട്ടന്നൂർ 19 താം മെയിൽ വെച്ച് ലോട്ടറി വില്പനക്കാരനെ ഇടിച്ചിട്ട് ശേഷം നിർത്താതെ പോവുകയായിരുന്നു. ചാവശ്ശേരി ചാവശ്ശേരി പറമ്പ് അർശീന മൻസിലിൽ കെ. കെ ഹഫ്‌സൽ (26) നെയാണ് മട്ടന്നൂർ പോലീസ് പിടികൂടിയത്. പ്രതിക്കെതിരെ വയനാട് ജില്ലയിലെ മാനന്തവാടി, വൈത്തിരി പോലീസ് സ്റ്റേഷനിൽ എൻ.ഡി.പി.എസ്. കേസുകൾ കൂടാതെ പരിയാരം പോലീസ് സ്റ്റേഷനിലെ ബൈക്ക് മോഷണ കേസിലെ പ്രതി കൂടിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

