അക്ഷരകോളേജ് വിദ്യാർത്ഥികളെ അനുമോദിക്കുന്നു

Kannadiparamba online news


കമ്പിൽ :അക്ഷര കോളേജ് 31ാം വാർഷികത്തിൻ്റെ ഭാഗമായി കോളേജിൽ നിന്നും വിവിധ കോഴ്സുകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു.ജൂലൈ 12 ന് രാവിലെ 10 മണിക്ക് കോളേജ് ഹാളിൽ ചേരുന്ന യോഗത്തിൽ പ്രിൻസിപ്പാൾ കെ എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് അംഗം എം. വി ശ്രീജിനി ഉദ്ഘാടനം നിർവഹിക്കും.ദേശീയ അധ്യാപക അവാർഡ് ജേതാവ് പി വി വത്സൻ മാസ്റ്റർ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്യും.ചടങ്ങിൽ ഡോ : മുരളി മോഹനൻ, രാജേഷ് പാലങ്ങാട്ട്, വിപി നവാസ് ,ഇ കെ ഉഷ , പി പി സീത എന്നിവർ പ്രസംഗിക്കും. NIOS +2വിന് 97% വിജയമാണ് അക്ഷര കോളേജിൽ ഉണ്ടായത്.പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിൽ 96% പേരും ഡിസ്റ്റിങ്ഷൻ നേടി യാണ് വിജയിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!