ചേലേരി : തകർന്ന് കിടക്കുന്ന ചേലേരിമുക്ക്- ഷീജ ബേക്കറി റോഡ് ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ നാട്ടുകാർ യാത്രായോഗ്യമാക്കി..മാസങ്ങളായി തകർന്ന് കിടന്ന റോഡിലൂടെയുള്ള കാൽനട യാത്ര പോലും ദുസ്സഹമായ സാഹചര്യത്തിലാണ് ടീം വെൽഫെയർ പ്രവർത്തകർ നാട്ടുകാരുടെ സഹകരണത്തോടെ രംഗത്തിറങ്ങിയത്… മഹേഷ് നൂഞ്ഞേരി, നദീം,സതീശൻ ചേലേരിമുക്ക്,ഇർഫാൻ, നിഷ്ത്താർ കെ കെ,അബ്ദുറഹ്മാൻ, നൂറുദ്ധീൻ പി വി , ജബ്ബാർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.. പഞ്ചായത്തിലെ തകർന്ന് കിടക്കുന്ന റോഡുകൾ യാത്രാ യോഗ്യമാക്കാൻ അടിയന്തിര ഇടപെടൽ വേണമെന്ന് വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

