ശ്രീകണ്ഠാപുരം: സ്കൂളിൽ നിന്നും പുറത്തിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിയെ സംഘടിച്ച് മർദ്ദിച്ച സീനിയർ വിദ്യാർത്ഥികളായ 21 പേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു.ശ്രീകണ്ഠാപുരം ടൗണിൽ തിങ്കളാഴ്ച വൈകുന്നേരം 3.30 മണിയോടെ യായിരുന്നു സംഭവം. സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ചെങ്ങളായിക്ക് സമീപത്തെ 15 കാരനെയാണ് സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചത്.സ്കൂളിൽ വരുമ്പോൾ ഷർട്ടിൻ്റെ മുകളിലേത്തെ ബട്ടൺ ഇടാത്തതിനും കാലിൽ ഷൂ ധരിച്ചു വന്നതും മുടി നീട്ടി വളർത്തിയതുമാണ് സീനിയർ വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചത്. സീനിയർ വിദ്യാർത്ഥികൾ മൂക്കിന് കുത്തുകയും കഴുത്തിന് ചവിട്ടുകയും കാല് കൊണ്ട് മൂക്കിന് ചവിട്ടുകയും ചെയ്തതായി പരിക്കേറ്റ വിദ്യാർത്ഥി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

