വളപട്ടണം: വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ആറരപവൻ്റെ ആഭരണണൾ മോഷണം പോയി. ചിറക്കൽഅരയേമ്പത്ത് റേഷൻ ഷാപ്പിന് സമീപം താമസിക്കുന്ന ലാവണ്യ നിവാസിൽ എം.കെ.രജിലയുടെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടിലെ കിടപ്പുമുറിയിലെ ഗ്ലാസ് അലമാരയിൽ സൂക്ഷിച്ച ആറര പവൻ്റെ ആഭരണങ്ങളാണ് മോഷണം പോയത്.കഴിഞ്ഞ ഫെബ്രവരി 19നും മാർച്ച് 18 നുമിടയിലാണ് മോഷണമെന്നും സംഭവത്തിൽ അയൽവാസിയായ കുന്നുംക്കൈ കിഴക്കേ മൊട്ടയിലെ യുവതിയെ സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

