ഷീൻ ബേക്കറി ഗ്രൂപ്പ് മാനേജിങ്ങ് ഡയരക്ടർപി.കെ.സരസ്വതി നിര്യാതയായി; കണ്ണൂരിൽ വൈകീട്ട് ബേക്കറികൾ അടച്ചിടും

Kannadiparamba online news

കണ്ണൂർ: ഷീൻ ബേക്കറി ഗ്രൂപ്പ് മാനേജിങ്ങ് ഡയരക്ടും താവക്കര യുപി സ്കൂൾ റിട്ട. അധ്യാപികയുമായ നാലാം വീട് റോഡിൽ ‘വീനസ്’ വീട്ടിൽ പി.കെ.സരസ്വതി (83) നിര്യാതയായി. ഷീൻ ഗ്രൂപ്പ് സ്ഥാപകൻ
പരേതനായ ഉപ്പോട്ടു കുമാരന്റെ ഭാര്യയാണ്. മക്കൾ: വീന, വീനിഷ്‌ കുമാർ, ഷീന, ഷീജിത് കുമാർ, ഷബിൻ കുമാർ , ഷാജിൻ കുമാർ . മരുമക്കൾ: സത്യനാഥ്, ഷീബ, രത്നാകരൻ, മഞ്ജുള, വൃന്ദ , ഷാനില. സഹോദരങ്ങൾ : വിമല , സുരേന്ദ്രൻ, പരേതരായ മൈഥിലി , രാധ , ലീല , KP മോഹൻ. സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ.

സരസ്വതിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് (ചൊവ്വ) വൈകീട്ട് 3 മുതൽ 5 വരെ കണ്ണൂർ നഗരത്തിൻ ബേക്കറികൾ അടച്ച് ഹർത്താൽ ആചരിക്കും.
നിര്യാണത്തിൽ ബേക്കേർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അനുശോചിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!