മയ്യില്‍: യു.എ.ഇ.യില്‍ പ്രവര്‍ത്തിക്കുന്ന കുറ്റിയാട്ടൂര്‍, കൊളച്ചേരി, മയ്യില്‍ പഞ്ചായത്തുകളിലെ അംഗങ്ങളുടെ കൂട്ടായ്മയായ മയ്യില്‍ എന്‍.ആര്‍.ഐ. ഫോറം ഉന്നത വിജയികള്‍ക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു. വ്യാപാരി വ്യാവസായി സമിതി ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്‍ര് ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന്‍ മാണിക്കോത്ത് പ്രഭാഷണം നടത്തി. മികച്ച ഫുട്‌ബോള്‍ ടൂര്‍മ്ണമെന്റ് സംഘടിപ്പിക്കുന്ന യങ്ങ് ചലഞ്ചേഴ്‌സ് ക്ലബ്ബിനുള്ള ഉപഹാരം എം.വി. കുഞ്ഞിരാമന്‍ നമ്പ്യാര്‍ ഏറ്റുവാങ്ങി. ജയവിനോദ്, ഒ.എം.അജിത്ത്, ഒ.വി.ഗംഗാധരന്‍, ഒ.വി. അശോക്, കെ.കെ. പ്രിയ എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

