മയ്യില്‍: വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യങ്ങള്‍ പരിഗണിച്ച് മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇനി രാത്രി കാലത്തും ഡോക്ടറുടെ സേവനം ചൊവ്വാഴ്ച മുതല്‍ ലഭ്യമായി തുടങ്ങി. മൂന്നു മാസത്തിലേറെയായി രാത്രി സേവനവും കിടത്തി ചികിത്സയും നിലച്ചതില്‍ കൊളച്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് നിരന്തരം ധര്‍ണ്ണകള്‍ സംഘടിപ്പിച്ചിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യില്‍ മേഖലാ കമ്മിറ്റിയും ആരോഗ്യ വകുപ്പിലുള്‍പ്പെടെ പ്രമേയങ്ങളും പരാതികളും അയച്ചിരുന്നു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ മലപ്പട്ടം, കുറ്റിയാട്ടൂര്‍, മയ്യില്‍, കൊളച്ചേരി കൂടാതെ നാറാത്ത് പഞ്ചായത്തിലുള്ള രോഗികളും ഇവിടേക്കാണ് ചികിത്സക്കായെത്താറുള്ളത്. വൈകീട്ട് ആറിനു ശേഷം ഡോക്ടര്‍മാരില്ലാത്താതറിയാതെ ആശുപത്രികളിലെത്തുന്നവര്‍ ബഹളം വെക്കുന്നതും പതിവായിരുന്നു. നാടെങ്ങും പകര്‍ച്ച വ്യാധികളും മഴക്കാല രോഗങ്ങളും പടരുമ്പോഴും ഡോക്ടര്‍മാരെ നിയമിക്കാത്തത് നാട്ടുകാരില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയ സംഭവമാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

