കവർ പ്രകാശനം വ്യത്യ സ്ത രീതിയിൽ

Kannadiparamba online news

ശ്രീകണ്ഠപുരം : . ബഷീർ പെരുവളത്ത് പറമ്പിന്റെ പതിനൊന്നാമത് പുസ്തകമായ ജീവികളെ ആസ്പദമാക്കിയുള്ള ഫിലോസഫിക്കൽ ടച്ചുള്ള ജീവജാല കഥകളുടെ കവർ പ്രകാശനം വ്യത്യസ്ത രീതിയിൽ . നടത്തി.ബഷീറിനെ അക്ഷരങ്ങൾ പഠിപ്പിച്ച അധ്യാപിക കൊടോളിപ്രത്തെസൗമിനി കെ.നാരായണന്റെ വസതിയിൽ എഴുത്ത് കാരനെജീവിതം പഠിപ്പിച്ച ശ്രീകണ്ഠപുരo ബസ് സ്റ്റാൻഡിൽ ഇഞ്ചി മിഠായ്വി വിൽക്കുന്ന
ജ്യേഷoൻ മുനീർ പിക്ക് കവർ പതിപ്പ് ഏൽപ്പിച്ചാണ് നിർവഹിച്ചത്. സ്ക്കുളിൽ മലയാള അക്ഷരങ്ങൾപഠിക്കാതെ മലയാളത്തിൽ പ്രമുഖ എഴുത്തുകാരനായി വളർന്ന പെയിന്റിംഗ് തൊഴിലാളി കൂടിയായ മുഹമ്മദ് അബ്ബാസ് ഫേസ് ബുക്കിലൂടെ നിർവഹിക്കുന്ന രീതിയിലാണ് പ്രകാശനം . ചെയ്തത്. വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനമായ ജൂലൈ 5 ന് രാവിലെയാണ് ചടങ്ങ് നടനത്. പി.കെ പാറക്കടവിന്റെ അവതാരികയോടെചിത്രരശ്മി ബുക്സാണ് പ്രസാധകർ – കൊടോളിപ്രത്ത് നടന്ന ചടങ്ങിൽ നാരായണൻ മാസ്ററർ, എഴുത്തുകാരായ ടി.ഗംഗാധരൻ ,രതീഷ് ചെങ്ങളായി സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!