കണ്ണൂർ: അനധികൃത കച്ചവടം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കോർപ്പറേഷൻ ഓഫീസിൽ പരാതി നൽകിയ വൈരാഗ്യത്തിൽ വയോധികന് മർദ്ദനം . പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. എളയാവൂർ മുണ്ടയാട് പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന എ. പ്രേമരാജൻ്റെ (71) പരാതിയിലാണ്ഫൈസൽ എന്ന ആൾക്കെതിരെ പോലീസ് കേസെടുത്തത്. കോർപ്പറേഷനിൽ പരാതി കൊടുത്ത വൈരാഗ്യത്തിൽ തടഞ്ഞു നിർത്തി മർദ്ദിച്ചുവെന്ന പരാതിയിൽ
കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

